മുല്ലപ്പൂ നിറമുള്ള പകലുകൾ..
ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഇതിലെ ആ പെൺകുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത പ്രണയം തോന്നി പോയി എന്ന് പറഞ്ഞാൽ ഒട്ടുമേ അതിശയ പെടേണ്ടതില്ല.. സത്യമാണ്..
സമീറ പർവീൻ..
വളരെ അവിചാരിതമായാണ് എനിക്ക് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ കയ്യിലെത്തുന്നത്.. കവർ പേജ് കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു കണ്ണുടക്കൽ..
രണ്ട് നോവലുകൾ..
അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യും , ‘മുല്ലപ്പൂ നിറമുള്ള പകലുകളും..
ഈ നോവലുകളെ പരസ്പര പൂരകങ്ങളാണെന്നും അവ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ ഒരിക്കെ അവകാശപ്പെട്ടിരുന്നു..
രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്.
ആദ്യം,'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി തൊട്ടുനോക്കാതെയാണ് ഞാൻ മുല്ലപ്പൂ നിറമുള്ള പകലുകളിലേക്കു എത്തുന്നത്..
ആമുഖത്തിൽ തന്നെ മനസിലായി എനിക്ക്, അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുണ്ടെന്നു..ശൈലി ഒന്നെണെങ്കിലും വേറിട്ട് നിൽക്കാൻ കഴിയുണ്ടവയ്ക്കു. അൽ- അറേബ്യൻ ഫാക്ടറിയിൽ പറയുന്ന ആ നിരോധിയ്ക്കപ്പെട്ട നോവലാണ് മുല്ലപ്പൂനിറമുള്ള പകലുകൾ..
അറേബിയൻ രാജ്യത്തെ മുല്ലപ്പൂ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവൽ..
സമീറയെ അറിയണം എങ്കിൽഅല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറിയിലേക്ക്പോകേണ്ടതുണ്ട്..
ഒരു വിദേശ നോവലിസ്റ്റിന് നോവല്‍ എഴുതാനുള്ള വിവരശേഖരണത്തിനായാണ് കനേഡിയന്‍ പൗരത്വമുള്ള ഇന്ത്യന്‍ പത്രപ്രവര്‍ത്തകനായ പ്രതാപ് ആ അറബ് തുറമുഖ നഗരത്തില്‍ എത്തിച്ചേരുന്നത്. അവിടെ എത്തുന്ന അയാള്‍ ‘എ സ്പ്രിങ് വിത്തൗട്ട് സ്‌മെല്‍’ എന്ന പുസ്തകത്തെക്കുറിച്ച് അറിയുന്നു. എന്നാല്‍ പുസ്തകത്തെപ്പറ്റിയോ എഴുത്തുകാരിയായ സമീറ പര്‍വീണിനെക്കുറിച്ചോ ഒരു വാക്കുപോലും എങ്ങും അടയാളപ്പെടുത്തിയിരുന്നില്ല.
സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം ചെന്നെത്തുന്നത് അറബ് നാടുകളില്‍ അലയടിച്ച മുല്ലപ്പൂവിപ്ലവത്തിന്റെ ബാക്കിപത്രങ്ങളിലേയ്ക്കാണ്. തുടര്‍ന്ന് ഉണ്ടാകുന്ന സംഭവപരമ്പരകളാണ് അല്‍അറേബ്യന്‍ നോവല്‍ ഫാക്ടറി എന്ന നോവലിലൂടെ ബെന്യാമിന്‍ പറയുന്നതെങ്കിൽ
സമീറയെയും പുസ്തകത്തെയും തേടിയുള്ള പ്രതാപിന്റെ അന്വേഷണം
പ്രതാപ് അന്വേഷിച്ചെത്തിയ സമീറ പര്‍വീണിനെയും അവരുടെ ആത്മകഥ കണ്ടെത്തുകയും ചെയ്യുന്ന പ്രതാപ് ആ കഥ പരിഭാഷപ്പെടുത്തി അതിന്റെ കഥാംശത്തെ കണ്ടെത്തുന്നു.അത് ബെന്യാമിലൂടെ മലയാളത്തിലേക്കും..
സമീറ പർവീൻ.. പാക്കിസ്ഥാനി യുവതി ആയ ആർ ജെ യുടെ ജീവിതം.. വിപ്ലവ സമയങ്ങളിൽ അവിടുത്തെ റേഡിയോയിലെ ആർജെ ആയി ജോലി ചെയ്തിരുന്ന സമീറ, പിതാവും ചാച്ച ഉൾപ്പടെ മജസ്ടിയുടെ പോലീസിലെ ഉന്നതൻ ആയിരുന്നെങ്കിലും തായാഘറിലെ എല്ലാവരും മജസ്ടിയുടെ ഒപ്പമായിരുന്നെങ്കിലും എന്നും നീതിയുടെ പക്ഷം മാത്രം നിന്ന സമീറ.
അവിടുത്തെ ജീവിതം..
വോക്റ്റിംഗ് സ്റ്ററിങ്ങിലെ ഇടവേളകൾ,സൗഹൃദങ്ങൾ ഓഫീസിലെ തമാശകൾ.. തയ്ക്കാറിലെ പൊട്ടിച്ചിരികൾ..
എല്ലാം നിഛലമാകാൻ അധിക കാലം വേണ്ടി വന്നിരുന്നില്ല..
നോവലിൽ വളരെ വിശദമായി സമീറയുടെ ദുരന്ത മുഖം വരച്ചു കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ മജിസ്റ്റിയുടെ ഏകാധ്യപത്യ ഭരണവും, സ്വാതന്ത്ര്യത്തിനായി കലാപം സൃഷ്‌ടിച്ച ഒരു ജനതയുടെയും നേർ ചിത്രം..
ശെരിയെത് തെറ്റേത് എന്ന് തിരിച്ചറിയാൻ അവൾ ശ്രെമിക്കുന്നു
തന്റെ ജീവിതം ഒരിക്കലും തോറ്റു കൊടുക്കാൻ സാധ്യ മല്ലാത്തതു കൊണ്ട് അതിനു ഒട്ടുമേ താത്പര്യമില്ലാത്തത് കൊണ്ട് മാത്രം .
തന്റെ നഷ്ടങ്ങൾ നഷ്ടങ്ങളാണെന്നു ഉൾക്കൊണ്ട് തന്നെ അവൾ ജീവിച്ചു കാട്ടാൻ തീരുമാനിച്ചു. തായ്ഘാറിൽ സർവ്വവും നഷ്ടപ്പെട്ടത് സമീറയ്ക്ക് രക്ഷപെടാൻ രാജ്യം സ്വയം അവസരം ഒരുക്കി കൊടുത്തിട്ടും നീതിയുടെ വാതിലിനു മുന്നിൽ ധൈര്യപൂർവ്വം പോരടിച്ചവളാണ് അവൾ. പിതാവിന്റെ മരണത്തിനു കാരണമായി ഭരണഘൂടം കാണിച്ചു തന്ന തന്റെ സുഹൃത്തു അലിയോട് പ്രതികാരം ചെയ്യാനല്ല, ധാർമ്മികത അവളെ പഠിപ്പിച്ചത്. മറിച്ച് നീതി നിഷേധത്തിനു വേണ്ടി അവൾ സ്വയം ഒരുവളായി മാറി തീർന്നു.. പിന്തിരിഞ്ഞു പോകാൻ കഴിഞ്ഞ അവൾക്കു.. സുഗന്ധമുള്ള പൂക്കൾ നിറഞ്ഞ വഴിയായിരുന്നില്ല അവിടെ, സുഗന്ധമില്ലാത്ത പൂക്കൾ തീർത്ത വഴിയിൽ യാഥാർത്യത്തിന്റെ മുഖം എഴുതി വച്ചവൾ അനേകായിരം ആളുകൾക്ക് പറയുമാവുന്ന ഒരു ശബ്ദമായി മാറി.. സമീറ പർവീൻ..
സമീറയെ തൊട്ടറിയാതെ ഇതു വായിച്ചു തീർക്കാൻ നിങ്ങൾക്കാവില്ല.. സമീറ കടന്നു പോയ വഴികൾ..തിരിച്ചറിഞ്ഞ സത്യങ്ങൾ, കണ്ടു മറഞ്ഞ ജീവിതങ്ങൾ.. ചേർന്ന് നിന്നവർ അകന്നു നിന്നു കൊണ്ട് ഒറ്റപ്പെടുത്തി നിർത്തിയപ്പോൾ നിസ്സഹായമായി നിന്നവൾ.. പ്രതിസന്ധിയെ നിർഭയം നേരിടാൻ അവൾ ശ്രെമിച്ചു തുടങ്ങിയ നിമിഷം.. സമീറ നിന്നോട് വല്ലാത്ത പ്രണയം തോന്നും ആർക്കും..
Good
ReplyDelete❤️
ReplyDelete