മുല്ലപ്പൂ നിറമുള്ള പകലുകൾ.. ഈ പുസ്തകം വായിച്ചു കഴിഞ്ഞപ്പോൾ ഇതിലെ ആ പെൺകുട്ടിയോട് എനിക്ക് എന്തെന്നില്ലാത്ത പ്രണയം തോന്നി പോയി എന്ന് പറഞ്ഞാൽ ഒട്ടുമേ അതിശയ പെടേണ്ടതില്ല.. സത്യമാണ്.. സമീറ പർവീൻ.. വളരെ അവിചാരിതമായാണ് എനിക്ക് ബെന്യാമിന്റെ മുല്ലപ്പൂ നിറമുള്ള പകലുകൾ കയ്യിലെത്തുന്നത്.. കവർ പേജ് കണ്ടപ്പോൾ തന്നെ എന്തെന്നില്ലാത്ത ഒരു കണ്ണുടക്കൽ.. രണ്ട് നോവലുകൾ.. അറേബ്യന്‍ മണ്ണിന്റെ ഭരണത്തിന്റെയും രാഷ്ട്രീയത്തിന്റെയും ചുട്ടുപൊള്ളുന്ന അനുഭവങ്ങൾ ‘അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി’യും , ‘മുല്ലപ്പൂ നിറമുള്ള പകലുകളും.. ഈ നോവലുകളെ പരസ്പര പൂരകങ്ങളാണെന്നും അവ പരസ്പരം വിഴുങ്ങുന്ന സര്‍പ്പങ്ങളെ പോലെയാണ് തന്റെ നോവലെന്ന് ബെന്യാമിന്‍ ഒരിക്കെ അവകാശപ്പെട്ടിരുന്നു.. രണ്ടു നോവലുകളും അത്രയ്ക്കും പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ആദ്യം,'അല്‍ അറേബ്യന്‍ നോവല്‍ ഫാക്ടറി തൊട്ടുനോക്കാതെയാണ് ഞാൻ മുല്ലപ്പൂ നിറമുള്ള പകലുകളിലേക്കു എത്തുന്നത്.. ആമുഖത്തിൽ തന്നെ മനസിലായി എനിക്ക്, അതും വ്യത്യസ്തമായി നിലനിൽക്കാൻ ഈ രണ്ടു നോവലുകൾക്കും കഴിയുന്നുണ്ടെ...