മൂത്തൊൻ . ഇത്തവണ IFFK യിൽ ഡെലിഗേറ്റ്ന്റെ അഭ്യർത്ഥന പ്രകാരം സ്പെഷ്യൽ ഷോ നടത്തിയ മലയാള വിഭാഗത്തിൽ നിന്നുള്ള ഭാഷ ചലച്ചിത്രമാണ് മൂത്തൊൻ. ഗീത മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി ,സഞ്ജന ദീപു ശശാങ്ക് അറോറ, ശോഭിത ധൂലിപാല, റോഷൻ മാത്യു അനുരാഗ് കശ്യപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.. വളരെ വ്യത്യസ്തമായ പ്രേമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാള സിനിമ വളരെ വിരളമായി മാത്രമാണ് ഇത്തരം പ്രേമേയത്തെ മുൻപ് അവതരിപ്പിച്ചിട്ടുള്ളത്.. ചിത്രത്തിലെ വളരെ തീവ്രമായ കഥാപാത്രമാണ് അക്ബർ.. നിവിൻ പോളിയാണ് വേഷം കൈകാര്യം ചെയുന്നത്.. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്.. ലക്ഷദ്വീപിൽ നിന്നും ബോംബെയിലേക്ക് തന്റെ മൂത്തോനെ തേടി വരുന്ന ആണ്കുട്ടിയായി മാറുന്ന മുല്ലയെന്ന പെങ്ങളുടെ തേടലാണ് ഈ ചിത്രം. ഏതോ പ്രണയത്തിന്റെ നിരാശയിലാണ് മൂത്തൊൻ നാട് വിട്ടു പോയതെന്ന് മുല്ലയും സുഹൃത്തുക്കളും ആയുള്ള സംഭാഷണത്തിൽ നിന്നും മനസിലാകും. തന്റെ മൂത്തോനെ തേടി പുറപ്പെടുന്ന മുല്ല ബോംബെയിലേക്ക് എത്തുന്നു.അവിടെ വച്ചു അലഞ്ഞു തിരഞ്ഞു നടക്കുന്ന മുല്ല അക്ബറിനെ...