മൂത്തൊൻ . ഇത്തവണ IFFK യിൽ ഡെലിഗേറ്റ്ന്റെ അഭ്യർത്ഥന പ്രകാരം സ്പെഷ്യൽ ഷോ നടത്തിയ മലയാള വിഭാഗത്തിൽ നിന്നുള്ള ഭാഷ ചലച്ചിത്രമാണ് മൂത്തൊൻ. ഗീത മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി ,സഞ്ജന ദീപു ശശാങ്ക് അറോറ, ശോഭിത ധൂലിപാല, റോഷൻ മാത്യു അനുരാഗ് കശ്യപ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നു.. വളരെ വ്യത്യസ്തമായ പ്രേമേയമാണ് ചിത്രം അവതരിപ്പിക്കുന്നത്. മലയാള സിനിമ വളരെ വിരളമായി മാത്രമാണ് ഇത്തരം പ്രേമേയത്തെ മുൻപ് അവതരിപ്പിച്ചിട്ടുള്ളത്.. ചിത്രത്തിലെ വളരെ തീവ്രമായ കഥാപാത്രമാണ് അക്ബർ.. നിവിൻ പോളിയാണ് വേഷം കൈകാര്യം ചെയുന്നത്.. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ആരംഭിക്കുന്നത്.. ലക്ഷദ്വീപിൽ നിന്നും ബോംബെയിലേക്ക് തന്റെ മൂത്തോനെ തേടി വരുന്ന ആണ്കുട്ടിയായി മാറുന്ന മുല്ലയെന്ന പെങ്ങളുടെ തേടലാണ് ഈ ചിത്രം. ഏതോ പ്രണയത്തിന്റെ നിരാശയിലാണ് മൂത്തൊൻ നാട് വിട്ടു പോയതെന്ന് മുല്ലയും സുഹൃത്തുക്കളും ആയുള്ള സംഭാഷണത്തിൽ നിന്നും മനസിലാകും. തന്റെ മൂത്തോനെ തേടി പുറപ്പെടുന്ന മുല്ല ബോംബെയിലേക്ക് എത്തുന്നു.അവിടെ വച്ചു അലഞ്ഞു തിരഞ്ഞു നടക്കുന്ന മുല്ല അക്ബറിനെ...
24 മത് രാജ്യാന്തര ചലച്ചിത്ര മേള ഐ എഫ് എഫ് കെ)യിൽ ഇത്തവണ ഡേറ്റ് ഷെഡ്യൂൾ ആയതു മുതൽ തീരുമാനിച്ചതാണ് ഡെലിഗേറ്റ് ആവണമെന്നും 8ദിവസവും മേളയുടെ ഭാഗമായി മുഴുവൻ സമയം നില്കണം എന്നും. അത് സാധ്യമായതിൽ വളരെ സന്തോഷവും. കാരണം പോയ വർഷം സിനിമ മാധ്യമത്തിന്റെ വളരെ വലിയ മുന്നേറ്റം വിവിധ ഭാഷകളിൽ നിന്നുണ്ടായിട്ടുണ്ട്. സെലെക്ടിവ് ആയ ചിത്രങ്ങൾ കാണാൻ കഴിഞ്ഞു എന്നത് തന്നെയാണ് പ്രേതെകത. നേരത്തെ സൂചിപ്പിച്ചപോലെ ചലച്ചിത്രങ്ങൾ വെറും വിനോദത്തിനു വേണ്ടി മാത്രമുള്ള മാർഗ്ഗമല്ല, ചലച്ചിത്രങ്ങൾ അവ നിർമ്മിക്കപ്പെടുന്ന സമൂഹങ്ങളുടെ സാംസ്ക്കാരിക പ്രതിഫലനം കൂടി യാണ് എന്നുള്ളത് തന്നെയാണ് ചലച്ചിത്രങ്ങളോടുള്ള താല്പര്യം. . അതുപോലെ തന്നെ അവ തിരിച്ചും സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നു. ഇത്തരത്തിലുള്ള സെലെക്ടിവ് മൂവി IFFK യുടെ പ്രേതെകതയാണ്. ഇത്തവണ അതിനു മാറ്റു കൂടി എന്നുള്ളത് സിനിമ ആസ്വാദകൻ എന്ന രീതിയിൽ മനസ്സിലാക്കുവാൻ വേണ്ടി സാധിക്കും. എട്ട് ദിവസവും ഇതിന്റെ ഭാഗമായിട്ട് നിൽക്കുന്ന വേളയിൽ ഒരുപാട് സൗഹൃദങ്ങളും ഒരിക്കലും നല്ല മറക്കാനാകാത്ത ഓർമ്മകളും സമ്മാനിച്ചു കൊണ്ടാണ് ഇത്തവണ ഈ മേള അവസാ...